സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു നേ​രെ ആ​ക്ര​മ​ണം

 


തൃ​ശൂ​ർ: ന​ട​ന്‍ സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു നേ​രെ ആ​ക്ര​മ​ണം. സു​നി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. അ​ഭി​നേ​താ​ക്ക​ളാ​യ ബി​ന്ദു ത​ങ്കം ക​ല്യാ​ണി, സ​ഞ്ജു എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മാ​ള​യ്ക്ക് അ​ടു​ത്ത് കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.


കാ​റി​ല്‍ സു​നി​ല്‍ സു​ഖ​ദ ഇ​ല്ലാ​യി​രു​ന്നു. ഇ​ട​വ​ഴി​യി​ലൂ​ടെ പോ​കു​മ്പോ​ള്‍ കാ​ര്‍ ത​ട്ടി​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടു ബൈ​ക്കു​ക​ളി​ല്‍ വ​ന്ന നാ​ലു പേ​രാ​ണ് ആ​ക്ര​മി​ച്ച​ത്. കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ല്ലി​ത​ക​ര്‍​ത്തു. നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​നി​ലും സു​ഹൃ​ത്തു​ക്ക​ളും ഇ​വി​ടെ​യെ​ത്തി​യ​ത്.

Post a Comment

Previous Post Next Post