കാര്യവട്ടത്ത് ചരിത്രം പിറന്നു; ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ; ശ്രീലങ്കയെ തകര്‍ത്തത് 317 റണ്‍സിന്;

 



തിരുവനന്തപുരം ന്തപുരം: വിവാദങ്ങള്‍ക്കിടയിലും ഇന്ത്യ കത്തിക്കയറിയ മത്സരത്തില്‍ കാര്യവട്ടത്ത് ടീം ഇന്ത്യക്ക് അവിസ്മരണീയ ജയം.ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ കുറിച്ചത്.ശ്രീലങ്കയ്‌ക്കെതിരെ 317 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്.

വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ പൊരുതി നില്‍ക്കാന്‍ പോലുമാകാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 73 റണ്ണിന് ശ്രീലങ്കയെ വരിഞ്ഞുക്കെട്ടി.റെക്കോര്‍ഡ് ജയത്തോടെ 3-0 ന് ഇന്ത്യ പരമ്ബര തൂത്തൂവാരി.

Post a Comment

Previous Post Next Post