ആലക്കോട്: ഗര്‍ഭിണിയായ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു.തേര്‍ത്തല്ലിയിലെ അമ്മനത്ത് മധു-രോഹിണി ദമ്പതികളുടെ മകളാണ്.
ഇന്നലെ സന്ധ്യയോടെയാണ് മേഘയെ കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.അമ്മ രോഹിണി തേര്‍ത്തല്ലി പെട്രോള്‍പമ്പ് ജീവനക്കാരിയാണ്,ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല.
അച്ഛന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വിളിച്ചിട്ട് കേള്‍ക്കാതിരിക്കുകയും, വാതില്‍ അകത്തുനിന്നും അടച്ച നിലയിലായതിനാല്‍ ജനല്‍വഴി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.ഉടന്‍ തന്നെ വാതില്‍ പൊളിച്ച് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.അഞ്ച് മാസം മുമ്പാണ് കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ കാക്കാംകോവില്‍ വടക്കിനകത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനുമായി മേഘയുടെ വിവാഹം നടന്നത്.രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മേഘ സ്വന്തം വീട്ടിലെത്തിയത്.മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ആലക്കോട് പോലീസ് ഇന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. മിഥുന്‍രാജാണ് മേഘയുടെ സഹോദരന്‍.

Post a Comment