റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം പ്രസിദ്ധീകരിച്ചു




തിരുവനന്തപുരം : ജനുവരി രണ്ടു മുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പ്രസിദ്ധീകരിച്ചു.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ രണ്ട് മുതല്‍ ഏഴു വരെയും 16 മുതല്‍ 21 വരെയും രാവിലെ എട്ട് മുതല്‍ ഒന്നു വരെയും ഒന്‍പത് മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയും പ്രവര്‍ത്തിക്കും. 

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 9 മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതല്‍ ഒന്ന് വരെയും രണ്ട് മുതല്‍ 7 വരെയും 16 മുതല്‍ 21 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴു വരെയും കടകള്‍ പ്രവര്‍ത്തിക്കും.

Post a Comment

Previous Post Next Post