കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; രണ്ട് ദിവസത്തിനിടെ 560 രൂപയുടെ വര്‍ധന



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ധിച്ചത്.

ശനിയാഴ്ച പവന് 320 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. സംസ്ഥാനത്ത് 41,000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍്റെ വില 30 രൂപ കൂടി. ശനിയാഴ്ച പവന് 40 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4265 രൂപയാണ്.

Post a Comment

Previous Post Next Post