ഇനി മലയാള സിനിമയുടെ OTT റീലീസ് വൈകും

 


മലയാള സിനിമകളുടെ OTT റിലീസ് നിബന്ധന കർശനമാക്കാനൊരുങ്ങി സിനിമ സംഘടനകൾ. തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ എന്നാണ് നിബന്ധന. 6ന് ചേരുന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോ​ഗത്തിൽ വിഷയം അജണ്ടയാകും. ഇതിനായി ഫിയോക്ക് ഫിലിം ചേംബറിന്റെ ഇടപെടലും ആവശ്യപ്പെടും. പല സിനിമകളും 14 ദിവസത്തിനകം OTTയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇനി അത് അനുവ​ദിക്കില്ല.

Post a Comment

Previous Post Next Post