കാറപകടത്തിൽ മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

 


ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച്  പാലാ MLA മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) മരിച്ചു. പാലായിൽ ആശുപത്രിയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ സാധനങ്ങൾ എടുക്കാൻ പോകവേയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രാഹുലിന്റെ കാർ തെന്നിത്തെറിച്ച് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. രണ്ടു പേർക്കു പരിക്കേറ്റു.

Post a Comment

Previous Post Next Post