കണ്ണൂര്‍: മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയ രണ്ട് ടാങ്കര്‍ ഡീസല്‍ കൂടി കെഎസ്‌ആര്‍ടിസിക്ക് കൈമാറി.
രണ്ട് ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റര്‍ ഡീസലാണ് വ്യാഴാഴ്‌ച കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ പമ്ബിലേക്ക് മാറ്റിയത്.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അളവ് തൂക്കം രേഖപ്പെടുത്തിയാണ് ഡീസല്‍ കൈമാറിയത്. ലിറ്ററിന് 66 രൂപയ്‌ക്കാണ് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ കൈമാറിയത്. 11.88ലക്ഷം രൂപയാണ് കെഎസ്‌ആര്‍ടിസി നല്‍കിയത്. ഇതിലൂടെ 5,19,840 രൂപയുടെ ലാഭം ഉണ്ടായതായി കെഎസ്‌ആര്‍ടിസി അറിയിച്ചു.

Post a Comment