കാസര്‍കോട്: വാഹനാപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറില്‍ ലോറിയിടിച്ചാണ് അപകടം.
കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ് (18), കൊന്നക്കാട് കാട്ടാമ്ബള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കിഷോര്‍(20) എന്നിവരാണ് മരിച്ചത്.
മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള മീര്‍കാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്.
ചെങ്കല്ല് കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ വഴിയില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.


Post a Comment