വാ​ഹ​നാ​പ​ക​ടം; ഋ​ഷ​ഭ് പ​ന്തി​ന്‍റെ ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ

 


ഡെ​റാ​ഡൂ​ൺ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്രി​ക്ക​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​ന്‍റെ ‌ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. പ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ന്ന് പു​റ​ത്ത് വ​ന്ന​താ​യും എം​ആ​ർ​ഐ സ്കാ​ൻ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്നും ഡെ​റാ​ഡൂ​ൺ സാ​ക്ഷം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സു​ശീ​ൽ നാ​ഗ​ർ അ​റി​യി​ച്ചു.


പ​ന്തി​ന്‍റെ എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലി​ല്ലെ​ന്നും വ​ല​ത് കാ​ൽ​മു​ട്ടി​ന്‍റെ ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ​താ​യും അ​ദേ​ഹം അ​റി​യി​ച്ചു.


"ത​ല​യി​ൽ ര​ണ്ടി​ട​ത്ത് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. മാ​ക്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് താ​ര​ത്തെ മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യു​ള്ള സ​ർ​ജ​നു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കു​ക'.


താ​ര​ത്തി​ന്‍റെ ന​ടു​വി​ന് പൊ​ള്ള​ലേ​റ്റെ​ന്ന മ​ട്ടി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ​യും ഡോ​ക്ട​ർ നാ​ഗ​ർ വ്യ​ക്ത​മാ​ക്കി. പ​ന്തി​ന് പൊ​ള്ള​ലേ​റ്റി​റ്റി​ല്ലെ​ന്നും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് പു​റ​ത്തി​റ​ങ്ങി​യ വേ​ള​യി​ൽ റോ​ഡി​ൽ ന​ടു​വ് ഉ​ര​ഞ്ഞ് തൊ​ലി ഇ​ള​കി മാ​റി​യ​താ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post