തേ​ർ​ത്ത​ല്ലി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റിടിച്ച് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

 


തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി​യി​ൽ ഇ​ന്ന​ലെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ലു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കെ​എ​ൽ 59 യു 2834 ​വാ​ഗ​ണ​ർ കാ​ർ ആ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. ഈ ​കാ​ർ ത​ടി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ തേ​ർ​ത്ത​ല്ലി ബ്രാ​ഞ്ചി​ന്‍റെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു കാ​റും മ​റ്റൊ​രു സ്കൂ​ട്ട​റും നി​യ​ന്ത്ര​ണം വി​ട്ട വാ​ഗ​ണ​റും ഉ​ൾ​പ്പെ​ടെ നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ബാ​ങ്കി​ന്‍റെ ചു​മ​രി​ൽ ഇ​ടി​ച്ചാ​ണു കാ​ർ നി​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Post a Comment

Previous Post Next Post