ആലക്കോട്: വിദേശ മദ്യവുമായി മധ്യവയ്ക്കൻ പിടിയിൽ. കാർത്തികപുരം കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതിനിടയിൽ കാർത്തികപുരത്തെ കുഞ്ഞുമണി (സണ്ണി -59 ) യെയാണ് ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. നാലര ലിറ്റർ പുതുച്ചേരി മദ്യമാണ് ഇയാളുടെ കൈവശത്തുനിന്നും പിടികൂടിയത്. ഉദയഗിരി, മണക്കടവ്, കാർത്തികപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടയാണ് ഇയാൾ അറസ്റ്റിലാ കുന്നത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.കെ. തോമസ്,
കെ. അഹമ്മദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. രാജേഷ്, കെ.കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ എം. സുരേന്ദ്രൻ, സി.കെ. ഷിബു, പി.കെ. രാജീവ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആതിര, ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.
_13.jpeg)
Post a Comment