കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവം; ഡ്രൈവർ മദ്യ ലഹരിയിൽ

 


കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്. ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽ പെട്ടത്. നിലവിൽ വാതകച്ചോർച്ചയില്ല. സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post