ഇത് ചരിത്രം... പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിൽ

 


ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ. ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. 42ാം മിനിറ്റിൽ യൂസഫ് എൻ നെസ്‌രിയാണ് മൊറോക്കോയ്ക്ക് ആയി ലക്ഷ്യം കണ്ടത്. 2ാം പകുതിയിൽ പോർച്ചുഗൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ഈ വിജയത്തോടെ മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം സെമിയിൽ പ്രവേശിക്കുന്നത്.

Post a Comment

Previous Post Next Post