കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടി മേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം എക്സ്പ്രസ്സ് കേരളക്ക് ലഭിച്ചു. ഇപ്പോള്‍ കടുവ ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് ഉള്ളത്.
ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളില്‍ നിന്നാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ കടുവയുടെ സാന്നിധ്യം മൂന്ന് പഞ്ചായത്തുകളിലാണ് ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. രാത്രിയില്‍ കടുവയെ കണ്ടെത്തല്‍ അതിനാല്‍ തന്നെ പ്രയാസമാകും. നിരവധി പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ആളുകള്‍ കടുവയെ എട്ടിടങ്ങളിലായി കണ്ടിട്ടുണ്ട്. രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് കാല്‍പ്പാട് പരിശോധിച്ചതില്‍ നിന്ന് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Post a Comment