
ചെമ്പേരി: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ കടുവയുടെ സാന്നിധ്യം ജാഗ്രത പാലിക്കണമെന്ന് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ. ഇന്ന് രാവിലെ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് ആടിനെ കടുവ പിടിച്ചതായി സംശയം. പഞ്ചായത്തിന്റെ പലഭാഗത്തും പുലിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രസിഡണ്ട് ജാഗ്രതാ നിർദ്ദേശം നൽകിയത്. അതേസമയം നടുവിൽ പഞ്ചായത്തിൽപെട്ട പുറഞ്ഞാൺ പുലിക്കുരുമ്പ റോഡിൽ നരിയന്മാവിൽ വൈകിട്ട് എട്ട് മണിയോട് കൂടി കടുവയെ കണ്ടതായി വിവരം ലഭിച്ചു. കടുവ ഇറങ്ങിയതുമായി ഫോറസ്റ്റ് ഡി്പാർട്ട്മെൻ്റിൽ നിന്ന് ഇതുവരെ ഒരു സ്ഥിരീകരണം വന്നിട്ടില്ല
Post a Comment