തിരുവനന്തപുരം: റോഡരികില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ ജീവനൊടുക്കി.
പേരൂര്‍ക്കട വഴയിലയില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പൂജപ്പുരയിലെ ജില്ലാ ജയിലിലെ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സിന്ധുവും രാജേഷും 12 വര്‍ഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇരുവരും അകൽച്ചയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ വഴയിലയിലെ റോഡരികില്‍ വച്ചാണ് രാജേഷ്, സിന്ധുവിനെ ആക്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ പോലീസുകാരും നാട്ടുകാരു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിളിമാനൂരില്‍ ജ്യൂസ് കട നടത്തുകയായിരുന്നു രാജേഷ്. സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രാജേഷ് ആക്രമണം നടത്തിയത്.

Post a Comment