ആലക്കോട്: മലയോര മേഖലയുടെ ചിരകാല സ്വപ്നമായ കരുവഞ്ചാൽ പാലത്തിന്റെ
പുനർനിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12.30ന് കരുവഞ്ചാലിൽ നടക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. അഡ്വ.സജീവ് ജോസഫ് എം.എൽ.എ കെ. സുധാകരൻ എം പി മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാമൂഹ്യ-സാംസ്കാരിക നേതാക്കളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പ്രസംഗിക്കും. നേരത്തെ കഴിഞ്ഞ അഞ്ചിനാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. നിയമസഭ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇത് 18ലേക്ക് മാറ്റുകയായിരുന്നു. പാലത്തിന്റെ പൈലിംഗ് പ്രവൃത്തികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. അപകടാവസ്ഥ
ഉയർത്തുകയും ഗതാഗതകുരുക്ക് നിത്യസംഭവമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന കരുവൻചാൽ
പാലത്തിന്റെ ദുരവസ്ഥക്ക് പരിഹാരമായി പുതിയ പാലം നിർമ്മിക്കുന്നതിന് 6.8 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.
രണ്ട് സ്പാനുകളിലായി പതിനൊന്ന് മീറ്റർ വീതിയിലാണ് നിലവിലുള്ള പാലത്തിനോട് ചേർന്ന പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. കാലപ്പഴക്കത്താൽ തകർച്ചയിലായ
കരുവഞ്ചാൽ പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കാലങ്ങളായി ജനകീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നുവ
രികയായിരുന്നു. ഇതിനിടെയാണ് നാടിന്റെ സ്വപ്നം പൂവണിയിച്ച് കൊണ്ട് പാലം നിർമ്മാണത്തിന് എൽ.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ചത്.
.jpeg)
Post a Comment