തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഫോണ്‍പേ വഴി ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താല്‍ ഇനി കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടതില്ല.
പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാം. പണം കൈമാറിയെന്ന സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്. ബുധനാഴ്ച രാവിലെ 10.30ന് മന്ത്രി ആന്‍റണി രാജു പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.

Post a Comment