ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​നി പ​ഠ​ന​യാ​ത്ര​യും

 


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഡി​പ്പോയുടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ പ​ഠ​ന യാ​ത്ര പോ​കാം. ആ​ദ്യ​യാ​ത്ര പി​ണ​റാ​യി ഗ​ണ​പ​തി വി​ലാ​സം ബേ​സി​ക് യു​പി സ്‌​കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജീ​വ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക റീ​ന നേ​തൃ​ത്വം ന​ൽ​കി. 50 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് ഏ​ക​ദി​ന ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി സി​യു​ടെ വി​നോ​ദ​യാ​ത്ര 150 ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

30ന് ​കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ക​പ്പ​ലാ​യ നെ​ഫ​ർ​റ്റി​റ്റി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തോ​ടെ യാ​ത്ര​ക​ളു​ടെ എ​ണ്ണം 150 ആ​കും. അ​ഞ്ച് മ​ണി​ക്കൂ​ർ 20 നോ​ട്ടി​ക്ക​ൽ മൈ​ൽ ആ​ഴ​ക്ക​ട​ലി​ൽ യാ​ത്ര​യോ​ടൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഫോ​ർ​സ്റ്റാ​ർ കാ​റ്റ​ഗ​റി അ​ത്താ​ഴ​വും ലൈ​വ് മ്യൂ​സി​ക് പ​രി​പാ​ടി​യും ഉ​ണ്ടാ​വും. 30 ന് ​രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് 31ന് ​രാ​വി​ലെ അ​ഞ്ചി​ന് തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് 3850 രൂ​പ​യാ​ണ് ചാ​ർ​ജ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496131288, 8089463675 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Post a Comment

Previous Post Next Post