അഴുക്കുചാലില്‍ വീണ് കുഞ്ഞ് മരിച്ചു

 


കാസർഗോഡ് ഉപ്പളയില്‍ വീട്ടിലെ അഴുക്കുചാലില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു. ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാഗം തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്. അപകടം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാൽ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

Post a Comment

Previous Post Next Post