ഖത്തർ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30ന് അരങ്ങേറുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.
ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ വിജയികളാവും വരുന്ന ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍്റീനയെ നേരിടുക. കടലാസിലെ കണക്കുകള്‍ പരിഗണിക്കുമ്ബോള്‍ സാധ്യതകള്‍ കൂടുതല്‍ ഫ്രാന്‍സിന് ആണെങ്കിലും മൊറോക്കോയെ വിലകുറച്ച് കാണുവാന്‍ കഴിയില്ല. ലോകകപ്പില്‍ ഇതുവരെ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ കേവലം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. അതും ഒരു സെല്‍ഫ് ഗോള്‍.

Post a Comment