ഈ വര്‍ഷം ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് എന്തൊക്കെ? വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗൂഗിള്‍



ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവുമധികം ‌ട്രെന്‍ഡിംഗായ വാക്ക് 'വേര്‍ഡ്‌ലി' എന്ന് ഗൂഗിള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു

ഇപ്പോഴിതാ, ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് ഗൂഗിള്‍. വാര്‍ത്തകളുടെ കാര്യത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്തത് യുക്രൈന്‍ എന്ന വാക്കാണത്രെ.


തൊട്ടുപിന്നാലെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും വരുന്നു. അമേരിക്കന്‍ മിഡ്-ടേം തെരഞ്ഞെടുപ്പാണ് മൂന്നാം സ്ഥാനത്ത്. 2.04 ബില്യണ്‍ വാഗ്ദാനം ചെയ്യുന്ന അമേരിക്കയിലെ പവര്‍ബോള്‍ ലോട്ടറിയെ കുറിച്ചുള്ള വാര്‍ത്ത നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് മങ്കിപോക്‌സും ഇടംപിടിച്ചു.


ഏറ്റവും കൂടുതല്‍ 'സെര്‍ച്ച്‌' ചെയ്യപ്പെട്ട വ്യക്തികളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് ജോണി ഡെപ്പാണ്. ഓസ്‌കാര്‍ വേദിയില്‍ മുഖത്തടിക്ക് പിന്നാലെ വില്‍ സ്മിത്തിനെയും ആളുകള്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഒരുപാട് തെരഞ്ഞു. മൂന്നാം സ്ഥാനത്ത് ആംബര്‍ ഹേര്‍ഡും, നാലാം സ്ഥാനത്ത് വ്‌ളാഡിമര്‍ പുടിനും, അഞ്ചാം സ്ഥാനത്ത് ക്രിസ് റോക്കും ഇടംനേടി.

തോര്‍: ലവ് ആന്റ് തണ്ടറാണ് ലോകത്ത് എറ്റവും കൂടുതല്‍ ഗുഗിള്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ട സിനിമ. പട്ടികയില്‍ ബ്ലാക്ക് ആദം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനക്ക് ടോപ് ഗണ്‍ : മാവറിക്കും, നാലാം സ്ഥാനത്ത് ബാറ്റ്മാനും അഞ്ചാം സ്ഥാനത്ത് എന്‍കാന്‍ഡോയും ഇടംനേടി. അന്തരിച്ചവരില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടത് എലിസബത്ത് രാഞ്ജി തന്നെയാണ്. പിന്നാലെ ബെറ്റി വൈറ്റുമുണ്ട്.


ആഗോളതലത്തില്‍ ഏറ്റവും ട്രെന്‍ഡിംഗായ സെര്‍ച്ച്‌ 'വേര്‍ഡ്‌ലി' എന്ന വാക്കായിരുന്നു. ഇന്ത്യയില്‍ ഐപിഎല്‍, കോവിന്‍, ഫിഫ ലോകകപ്പ് എന്നിവയാണ് ട്രെന്‍ഡിംഗായത്. ഇതിന് പുറമെ എലിസബത്ത് രാജ്ഞിയുടെ വിയോഗം, ലതാ മംഗേഷ്‌കറുടെ വിയോഗം, സിദ്ധു മൂസെവാല, എന്നിവരെ കുറിച്ചും ഇന്ത്യന്‍ ജനത വ്യാപകമായി സെര്‍ച്ച്‌ ചെയ്തു.

Post a Comment

Previous Post Next Post