കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു; നാട്ടുകാര്‍ക്ക് 'ചാകര'



കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി അപകടത്തില്‍പ്പെട്ടതിനിടെ റോഡില്‍ വീണ മദ്യക്കുപ്പികള്‍ കൈക്കലാക്കി നാട്ടുകാര്‍.

കോഴിക്കോട് ഫറോക് പഴയ പാലത്തിലാണ് അപകടം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പാലത്തിലൂടെ വന്ന ലോറി ഇടിച്ച്‌ അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അന്‍പതോളം കെയ്സ് മദ്യം റോഡിലേയ്ക്ക് തെറിച്ചുവീണു. ലോറി നിര്‍ത്താതെ പോയതോടെ മദ്യകുപ്പികള്‍ പെറുക്കിയെടുക്കാനുള്ള തിരക്കിലായി നാട്ടുകാര്‍. പിന്നീട് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച മദ്യകുപ്പികള്‍ സ്റ്റേഷനിലേയ്ക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post