ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയുവാന്‍ കഴിയും. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ അർജന്റീനയും ക്രൊയേഷ്യയേ നേരിടും.
ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും അവസാനനാലില്‍ അവശേഷിക്കുന്ന ഏകടീമാണ് അര്‍ജന്‍്റീന. അതുകൊണ്ടുതന്നെ യൂറോപ്യന്‍ ടീമായ ക്രൊയേഷ്യയെ മലര്‍ത്തിയടിക്കാന്‍ ആല്‍ബിസെലസ്റ്റിയന്‍സിന് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ടീമിന്‍്റെ കരുത്ത്. ഇതുവരെ 4 ഗോളുകളും, 2 അസ്സിസ്റ്റുകളും സ്വന്തമാക്കാന്‍ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും അതേ മികവ് താരം പുറത്തെടുത്താല്‍ ക്രൊയേഷ്യയെ കീഴടക്കി ഫൈനല്‍ യോഗ്യത സ്വന്തമാക്കുവാന്‍ അര്‍ജന്‍്റീനയ്ക്ക് സാധിക്കും.

Post a Comment