ഏഴിലോട്: ദേശീയപാതയില്‍ മറിഞ്ഞ ബുള്ളറ്റ് ടാങ്കര്‍ നീക്കം ചെയ്തു, വാഹനഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ രാത്രി 8.15 ന് ഏഴിലോട് ചക്ലിയ കോളനിയിലാണ് ബുള്ളറ്റ് ടാങ്കര്‍ പുതുതായി നിര്‍മ്മിക്കുന്ന റോഡിന് വേണ്ടി മണ്ണെടുത്ത കുഴിയിലേക്ക് വീണത്. രാവിലെ ഏഴ് മുതല്‍ ടാങ്കറില്‍ നിന്നും പകുതി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയശേഷം ഖലാസികളെ ഉപയോഗിച്ചാണ് ടാങ്കര്‍ ഉയര്‍ത്തി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. 4.45 നാണ് ഗതാഗത നിയന്ത്രണം നീക്കിയത്.
ഗ്യാസ് ടാങ്കർ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു
Alakode News
0

Post a Comment