പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടോ? കേരള പൊലീസാകാം, വമ്പൻ അറിയിപ്പ് ഇതാ; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍

 


തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് കേരള പൊലീസില്‍ ചേരാന്‍ വന്‍ അവസരം. ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതല്‍ 26 വയസുവരെയുള്ളവര്‍ക്കാണ് പൊലീസില്‍ ചേരാന്‍ അവസരമുള്ളത്. ശാരീരിക യോഗ്യതകള്‍ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നല്‍കിയിട്ടുണ്ട്. 168 സെ മീ ഉയരവും 81 -86 സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 18 ാം തിയതി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.


അറിയിപ്പ് പൂര്‍ണരൂപത്തില്‍


പൊലീസില്‍ ചേരാന്‍ അവസരം

ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്ബര്‍: 537/2022)

വിദ്യാഭ്യാസ യോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

പ്രായപരിധി: 18 - 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയില്‍ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടുന്നു)

ശാരീരിക യോഗ്യതകള്‍ 

ഉയരം - 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 18/01/2023 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.


വേഷം മാറി കോളേജിലെത്തിയത് മുതല്‍ കേസ് തെളിയിച്ചതുവരെ, ശാലിനി നേരിട്ട വെല്ലുവിളികള്‍, സിനിമാക്കഥയെ വെല്ലും! അഭിമുഖം


Post a Comment

Previous Post Next Post