സ്വർണ വില ഇന്നും വർധിച്ചു

 


തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില  40,480  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് ഇന്നത്തെ വിപണി വില 5060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്ന് വിപണി വില 4160 രൂപയാണ്.

Post a Comment

Previous Post Next Post