കണ്ണൂർ: കടുവാപ്പേടിയിൽ മൂന്ന് ദിവസമായി ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് ഇരിട്ടിയോട് ചേർന്നുകിടക്കുന്ന രണ്ട് മലയോര പഞ്ചായത്തുകൾ. ആദ്യം കടുവയെക്കണ്ട ഉളിക്കൽ പഞ്ചായത്തും തിങ്കളാഴ്ച പുലർച്ചെ കടുവ നടന്നെത്തി എന്ന് കരുതുന്ന പായം പഞ്ചായത്തുമാണ് കടുവാപ്പേടിയിൽ ജനങളുടെ ഉറക്കം കെട്ട അവസ്ഥയിലേക്ക് മാറിയത്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെ ആണ് കർണ്ണാടക വനമേഖലക്കടുത്ത ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടികക്കുന്നിൽ പുഴയരുകിൽ ഇവിടെ മത്സ്യം പിടിക്കാനെത്തിയ പ്രദേശവാസി കടുവയെ കാണുന്നത്. ജനങ്ങൾക്ക് ജാഗ്രത പാലിച്ചിരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയെങ്കിലും അധികപേരും ഇത് കണക്കിലെടുത്തില്ല. എന്നാൽ ശനിയാഴ്ച പുലർച്ചെ ഓട്ടോറിക്ഷയിൽ ഉളിക്കലിലേക്കു വരികയായിരുന്നവർ റോഡുമുറിച്ചുകടന്ന് റബർതോട്ടത്തിലൂടെ പോകുന്ന കടുവയെ കണ്ടു എന്ന വർത്തകൂടി വന്നതോടെ മേഖലയിലെ ജങ്ങളാകെ ഭീതിയിലായി. കടുവയെ ആദ്യം കണ്ടു എന്ന് പറഞ്ഞ സ്ഥലത്തുനിന്നും അഞ്ചു കിലോമീറ്റർ ദൂരം മാറിയാണ് ഇതിനെ കണ്ടത്. ഉളിക്കൽ പോലീസും വനം വകുപ്പധികൃതരും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കടുവ വയത്തൂര് ഭാഗത്തേക്കാണ് പോയതെന്ന് നിഗമനത്തിൽ അധികൃതരും നാട്ടുകാരും തിരച്ചിൽ തുടർന്നു.

Post a Comment