പാഠ്യപദ്ധതി പരിഷ്കരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്; സ്കൂള്‍ സമയമാറ്റം പരിഗണനയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി



തിരുവനന്തപുരം: സ്കൂള്‍ പാഠ്യപരിഷ്കരണ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു.

സ്കൂള്‍ സമയമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ താത്കാലം പിന്‍വലിയുന്നത്. മിക്സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളില്‍ വിമര്‍ശനവും ആശങ്കയും ഉയര്‍ന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. 


ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. ഖാദര്‍ കമ്മിറ്റി സ്കൂള്‍ സമയമാറ്റത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 



Post a Comment

Previous Post Next Post