പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക് 27, 28 തീയതികളിൽ

 


കൂലി വർധന ആവശ്യപ്പെട്ട് പെട്രോൾ പമ്പ് തൊഴിലാളികൾ 27, 28 തീയതികളിൽ 48 മണിക്കൂർ പണിമുടക്കും. വർധന ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകി നിരവധി മാസങ്ങൾ കഴിഞ്ഞെങ്കിലും തൊഴിൽ വകുപ്പ് അധികൃതർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ ഉടമാ പ്രതിനിധികൾ പങ്കെടുക്കുന്നില്ല.


ഇത്തരമൊരു സാഹചര്യത്തിലാണ് തൊഴിലാളികൾ പണിമുടക്കാൻ തീരുമാനിച്ചത്. എം വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ, എ പ്രേമരാജൻ, എ.ടി നിഷാന്ത്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

Post a Comment

Previous Post Next Post