തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
നിലവിലെ ഷെഡ്യൂള്‍ 3 വരെ തുടരും. മാസാവസാനം സെര്‍വര്‍ തകരാര്‍ മൂലം ഇ-പോസ് മെഷീന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ഇതുമൂലം പലര്‍ക്കും റേഷന്‍ വാങ്ങാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു.
ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനും റേഷന്‍ വിതരണം സുഗമമാക്കുന്നതിനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷന്‍ കടകളുടെ സമയക്രമം പരിഷ്കരിച്ചിരുന്നു.

Post a Comment