ജെയിംസ് കാമറൂണിന്റെ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' വിസ്മയ കാഴ്ചകൾ ഇന്ന് തിയേറ്ററുകളിലെത്തും. ടിക്കറ്റ് ബുക്കിങ്ങ് കണക്കുകള്‍ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണു 'അവതാർ 2' എത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രമെത്തും.

Post a Comment