ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയില്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ രൂപകല്‍പ്പന ചെയ്ത കുടയുമായി ഷോപ്പിംഗിനു പോയ ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
കോവിഡില്‍ നിന്നുള്ള രക്ഷയ്ക്കായി മാസ്കും കയ്യുറകളും കോട്ടുകളും ധരിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇതാദ്യമായാണ് ആളുകള്‍ കോവിഡ്-19 പ്രൂഫ് കുടയുമായി പുറത്തിറങ്ങുന്നത്.
പീപ്പിള്‍സ് ഡെയ്‌ലി ചൈന ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്വയരക്ഷയ്ക്കുള്ള ഒരു കുടയുമായി പലചരക്ക് സാധനങ്ങള്‍ വാങ്ങാനാണ് ദമ്ബതികള്‍ മാര്‍ക്കറ്റിലെത്തിയത്.

Post a Comment