കണ്ണൂർ : ജില്ലയിലെ ഇരിട്ടിയില്‍ 300 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. വിപണിയില്‍ 10 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് ഇരിട്ടി കൂട്ടുപുഴ പാലത്തിനടുത്ത് നടത്തിയ വാഹന പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത്.
കണ്ണൂര്‍ റൂറല്‍ പൊലീസിന്‍റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കൂടിയാണിത്.സംഭവത്തില്‍ ഉളിയില്‍ സ്വദേശി ജസീര്‍ (42), ഷമീര്‍ പി കെ (39) എന്നിവ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ റൂറല്‍ ജില്ല ഡാന്‍സാഫ് സംഘവും ഇരിട്ടി പൊലീസും ചേര്‍ന്ന് സംയുക്തമായി പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി അത് കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വില്‍പന നടത്താനായി കൊണ്ടുവരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.മയക്കുമരുന്ന് കടത്താനായി ഇവര്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് പിടിയിലായ ജസീര്‍. ബെംഗളൂരുവിലുള്ള നൈജീരിയക്കാരില്‍ നിന്ന് നേരിട്ട് എംഡിഎംഎ വാങ്ങി ജില്ലയില്‍ വില്‍പന നടത്തി വരികയായിരുന്നു ജസീറും ഷമീറും. ഒരുമാസത്തോളം ഇരുവരെയും നിരീക്ഷിച്ച ശേഷമാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.

Post a Comment