കളിക്കുന്നതിനിടെ തിരയിൽ പെട്ടു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

 


കടൽ തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പൂവാർ സ്വദേശിയായ ഉണ്ണി, സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് മരിച്ചത്. പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപമാണ് കുട്ടി അപകടത്തിൽ പെട്ടത്. കുഞ്ഞിനെ സഹോദരന്റെ കൂടെ നിർത്തി അമ്മ കുടുംബശ്രീക്ക് പോയ സമയത്താണ് അപകടമുണ്ടായത്. സഹോദരന്റെ ശ്രദ്ധമാറിയ സമയം കുഞ്ഞ് കടൽക്കരയിലേക്ക് പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post