ജയം ആഘോഷിക്കാൻ സൗദിയിൽ നാളെ പൊതു അവധി

 


ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീനക്കെതിരെ നേടിയ ഐതിഹാസികമായ വിജയം ആഘോഷിക്കാൻ സൗദി അറേബ്യയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾക്കും വിദ്യാർത്ഥികൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് മത്സരം കാണാൻ ഭാഗികമായി സൗദിയിൽ അവധി നൽകിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അർജന്റീനയെ അട്ടിമറിച്ചത്.

Post a Comment

Previous Post Next Post