തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ദിവസ വേതനം നൽകുന്ന സംസ്ഥാനമായി കേരളം. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഹാന്‍ഡ് ബുക്ക് പ്രകാരമാണ് ഈ നേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഏറ്റവും കുറവ് കൂലി ത്രിപുരയിലും മധ്യപ്രേദേശിലുമാണ്. കേരളത്തിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയുമാണ് ലഭിക്കുന്നത്.

Post a Comment