തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 225 പോയിന്റുമായി ടാഗോർ വിദ്യാനികേതൻ ജേതാക്കളായി. 174 പോയിന്റുള്ള സീതി സാഹിബ് സ്കൂൾ രണ്ടും,163 പോയിന്റുള്ള മൂത്തേടത് സ്കൂൾ മൂന്നാംസ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 208 പോയിന്റുമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. സീതി സാഹിബ് സ്കൂൾ 203 പോയിന്റും, സർ സയിദ് സ്കൂൾ 157 പോയിന്റുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യുപി വിഭാഗത്തിൽ 76പോയിന്റു നേടി കരിപ്പാൽ എസ് വിയുപി സ്കൂൾ മ്പ്യൻമാരായി.74പോയിന്റു മായി മൂത്തേടത് സ്കൂൾ രണ്ടാം സ്ഥാനവും നടുവിൽ ഹൈസ്കൂൾ, വയ്യാട്ടു പറമ്പ് എസ് ജെ യു പി എസ്,തളിപ്പറമ്പ് ആക്കിപ്പറമ്പ സ്കൂൾ, പട്ടുവം യു പി എസ് എന്നീ സ്കൂളുകൾ 70 പോയിന്റുമായി മൂന്നാസ്ഥാനവും നേടി എൽപി വിഭാഗത്തിൽ 56 പോയിന്റ് നേടി മങ്കര സെന്റ് തോമസ് എൽപി ജേതാക്കളായി. 55 പോയിന്റുനേടി തൃച്ഛബരം യുപി സ്കൂൾ രണ്ടാം സ്ഥാനവും 54 പോയിന്റ് നേടി കരിപ്പാൽ എസ് വി യു പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എഇഒ കെ.ഡി .വിജയനാണ് സമ്മാനദാനം നിർവഹിച്ചത്.

Post a Comment