തളിപ്പറമ്പ് ജ്വല്ലറിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ



തളിപ്പറമ്പ്: തളിപ്പറമ്പിലെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നും മൂന്ന് പവൻ മോഷ്ടിച്ച സ്ത്രികൾ കൊയിലാണ്ടിയിൽ പിടിയിൽ.

സമാന രീതിയിൽ കൊയിലാണ്ടിയിലും മോഷണം നടത്താനുള്ള ശ്രമത്തിനിടെ വ്യാപാരികളാണ് സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ഇന്നലെ വൈകിട്ട് 6 ഓടെയാണ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ എത്തിയ കന്നഡ സംസാരിക്കുന്ന സ്ത്രീകൾ ഓരോ പവൻ വീതമുള്ള 3 വളകൾ ഇവർ മോഷ്ടിച്ചത്.

2 സ്ത്രീകൾ ജ്വല്ലറിയിലെത്തി വളകൾ ആവശ്യപ്പെട്ടു തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിനിടയിൽ ജ്വല്ലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്.

Post a Comment

Previous Post Next Post