ഉ​ദ​യ​ഗി​രിയിൽ കേ​ര​ളോ​ത്സ​വം 17 മു​ത​ൽ

 



കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 17 മു​ത​ൽ 19 വ​രെ ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. 17 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ബി​ഷ ഷാ​ജി കി​ഴ​ക്കേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. 19 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​ർ​ത്തി​ക​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Post a Comment

Previous Post Next Post