കൂട്ടുപുഴയിൽ വെടിയുണ്ടകള്‍ പിടികൂടി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്



കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു തിരകള്‍. 10 പാക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ ആണ് വാഹന പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.

പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നതിനായി കൈമാറാനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post