വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച്‌ അപകടം



കോഴിക്കോട് വടകര കൈനാട്ടിയില്‍ നിയന്ത്രണം വിട്ട പെട്രോള്‍ ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയുടെ ഡീസല്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായിതിനെ തുടര്‍ന്ന് വടകര - കൈനാട്ടി റോഡില്‍ പുലര്‍ച്ചെ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിന്‍ ഉപയോഗിച്ച്‌ ടാങ്കര്‍ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസല്‍ ചോര്‍ച്ച അടച്ചു

Post a Comment

Previous Post Next Post