കൊല്ലം: ശാസ്താംകോട്ടയില്‍ ബൈക്കില്‍ യാത്ര ചെയ്ത് സോപ്പ് തേച്ചു കുളിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭരണിക്കാവ് ജംഗ്ഷനിലൂടെയാണ് യുവാക്കള്‍ അത്തരമൊരു യാത്ര നടത്തിയത്. രണ്ടുപേരും അര്‍ദ്ധനഗ്‌നരായി സോപ്പ് തേച്ച് കുളിച്ചായിരുന്നു യാത്ര.
ഇതിന്റെ ദൃശ്യങ്ങള്‍ ശാസ്താംകോട്ട പൊലീസിന്റെ ശ്രദ്ധയില്‍പെടുകയും ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇരുവരും ഇന്നലെ വൈകീട്ടോടെ സ്‌റ്റേഷനില്‍ ഹാജരായി.
കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയില്‍ മഴ പെയ്തു. ,ടീഷര്‍ട്ട് നനഞ്ഞതോടെ, കൗതുകത്തിന് വേണ്ടി ചെയ്തതാണെന്ന് ഇവര്‍ പൊലിസിനോട് പറഞ്ഞു. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പൊലിസ് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

Post a Comment