സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ധന രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 720 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വില കുതിച്ചത്.

Post a Comment