നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകി; യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന ബന്ധു അറസ്റ്റില്‍

 




പട്ടാമ്പി: മണ്ണേങ്ങോട് അത്താണിയില്‍ നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിനു യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസില്‍ ബന്ധു അറസ്റ്റില്‍.


മുളയന്‍കാവ് പെരുമ്ബ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകന്‍ അര്‍ഷദ് (21) മരിച്ച സംഭവത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) അറസ്റ്റ് ചെയ്തത്.

ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അര്‍ഷദിനെ കെട്ടിടത്തില്‍നിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു അര്‍ഷദ്.


ഹക്കിം വളര്‍ത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മര്‍ദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി.


2 കണ്ണിനും തിമിരം ബാധിച്ച 4 മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ വിജയമായി

വീണ അര്‍ഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം.

വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അര്‍ഷദിനെ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ കൊപ്പം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉച്ചയോടെയായിരുന്നു മരണം.

Post a Comment

Previous Post Next Post