സജീവ് ജോസഫ്എം.എൽ.എയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പണം തട്ടാനും ശ്രമം


ആലക്കോട്: അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട്
നിർമ്മിച്ച് പണം തട്ടാൻ ശ്രമിക്കുന്നതായി പരാതി.ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലാണ് എം.എൽ.എ
യുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത്. എം.എൽ. എ യുടെ ഫോട്ടോയും പേരും ദുരുപയോഗം
ചെയ്താണ് അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുള്ളത്. പണം ആവശ്യപ്പെട്ടുകൊണ്ട് ഈ അക്കൗണ്ടുകളിൽ നിന്ന് പലർക്കും സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇതോടെ സംഭവം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിദേശത്തുള്ള സജീവ് ജോസഫ് എം.എൽ.എ നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം നിയമനടപടികൾ സ്വീകരിക്കും. സംഭവത്തിൽ മുന്നറിയിപ്പുമായി എം.എൽ.എ രംഗത്തെത്തുകയും ചെയ്തു. പണം ആവശ്യപ്പെടുന്ന അക്കൗണ്ടുകൾ ശ്രദ്ധിക്കണമെന്നും അത്തരം സന്ദേശങ്ങളും പ്രൊഫലും റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post