തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രി സ്ഥാനമെന്ന റെക്കോര്‍ഡ് നേടി പിണറായി

 


തിരുവനന്തപുരം: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡ് പിണറായി വിജയന്‍റെ പേരില്‍.


തുടര്‍ച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോര്‍ഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോന്‍ 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച്‌ 25 വരെയാണ് കേരളം ഭരിച്ചത്.


2016 മെയ് 25 നാണ് പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബര്‍ 14ന് അദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍ തന്‍റെ 2364-ാം ദിവസം പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിട്ട് രണ്ട് സര്‍ക്കാരുകളുടെ ഭാഗമായാണ് പിണറായി വിജയന്‍ തുടര്‍ച്ചയായി ഇത്രയും ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്ബ് 17 ദിവസം കാവല്‍ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടര്‍ച്ചയായി കേരളം ഭരിച്ചത്.

Post a Comment

Previous Post Next Post