കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി

 


കോട്ടയം: കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകള്‍ ഉള്‍പ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. 

മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post