പേരാവൂർ കാഞ്ഞിരപുഴക്ക് സമീപത്തുള്ള പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഫാമിലെ ഒരു പന്നി ചത്തതിനെ തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഫാമിലെ നൂറോളം പന്നികളെ ദയാവധം ചെയ്യും. ഇതിനായി ജില്ലാ മൃഗസംരഷണ വകുപ്പ് കളക്ടർക്ക് കത്ത് നൽകി. ഒരു കിലോമീറ്ററിന് ഉള്ളിലുള്ള ഫാമുകളിലെ പന്നികളെ നിരീക്ഷിക്കും. ഭൂമിക ആപ്പ് ഉപയോഗിച്ച് ഒരു കിലോമീറ്റർ ചുറ്റളവിൽ മാപ്പ് തയ്യാറാക്കിയാണ് നടപടികൾ സ്വീകരിക്കുക.
ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷനായി ഡെപ്യൂട്ടി ഡയറക്ടർ ആർ.ഡി.ഡി.എൽ ഡോ. കെ.ജെ വർഗ്ഗീസ്, ഡോ. കിരൺ വിശ്വനാഥ്, ഡോ. പി.ആർ സിന്ധു, ഡോ. പി.എൻ ഷിബു, വാർഡ് മെമ്പർമാരായ കെ.വി ശരത്ത്, രാജു ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. തിങ്കളാഴ്ച ഫാമിലെ പന്നികളെ ദയാവധം ചെയ്യാനാണ് തീരുമാനം.
.jpeg)
Post a Comment